തെങ്ങമം: തോട്ടുവാ കണ്ണംപള്ളിൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. മാർച്ച് 7ന് ആറാട്ടോട് കൂടി സമാപിക്കും. ദിവസവും രാവിലെ ശ്രീബലി, 9 ന് കലശപൂജ, കലശാഭിഷേകം, വൈകിട്ട് 4.30 ന് തോറ്റംപാട്ട്, രാത്രി 7.45ന് സേവ, 8.30ന് ശ്രീഭൂതബലി, മാർച്ച് 6 ന് രാത്രി 10.30 ന് പള്ളിവേട്ട, 11ന് ശയ്യാ പൂജ, 7ന് രാവിലെ 7.30ന് തോറ്റംപാട്ട്, 4.30ന് കെട്ടുകാഴ്ച, ആറാട്ടുബലി, ആറാട്ടെഴുന്നെള്ളത്ത്. കൊടിയിറക്ക്, വലിയ കാണിക്ക, 10 ന് കളമെഴുത്തും പാട്ടും, ഗുരുതി എന്നിവയാണ് പരിപാടികൾ.