അടൂർ : ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ തുവയൂർ വടക്കുള്ള കുടുംബ വീട് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ഏറത്ത് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. കുടുംബ വീട് സംരക്ഷിച്ച് സാംസ്കാരിക പഠനകേന്ദ്രമാക്കി മാറ്റിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി.