അടൂർ : എസ്.എൻ.ഡി.പിയോഗം മിത്രപുരം 379 ടി.കെ മാധവ വിലാസം ശാഖാ വിശേഷാൽ പൊതുയോഗം ഇന്ന് വൈകിട്ട് 3.30ന് ഉദയഗിരി എസ്.എൻ.പബ്ലിക് സ്കൂളിൽ പ്രസിഡന്റ് പി രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കും. യൂണിയൻ കൺവീനർ അഡ്വ :മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്യും. എല്ലാ ശാഖാ അംഗങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി കെ.പ്രസന്നൻ അറിയിച്ചു.