1
കവുങ്ങും പ്രയാർ ക്ഷേത്രത്തിൽ നടപ്പന്തലിന്റെ സമർപ്പണം ദേവസ്വം പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി : കവുങ്ങും പ്രയാർ തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതി പുതുതായി പണികഴിപ്പിച്ച നടപ്പന്തലിന്റെ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്ത ഗോപൻ നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ്.ആർ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.പ്രസാദ്, ഡോ.ഗോപാൽ കെ നായർ ,ഗുരുവായൂർ മണി കണ്ഠവാര്യർ ടി.എസ്. വിജയൻ എന്നിവർ സംസാരിച്ചു. നടപ്പന്തലിന്റെ പ്രവൃത്തി ചെയ്ത മന്നത്ത് വേണുഗോപാലിനെ ദേവസ്വം പ്രസിഡന്റ് ആദരിച്ചു.