
പത്തനംതിട്ട : ചരിത്രത്തിലാദ്യമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ട വേദിയാകുന്നു. മാർച്ച് 5ന് അകം വാർഡുതല സംഘാടക സമിതികൾ രൂപീകരിക്കും ജില്ലാതല സംഘാടക സമിതി യോഗം പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാജോർജ്, കെ.യു ജനീഷ് കുമാർ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ആർ. ഉണ്ണികൃഷ്ണപിള്ള, സാഹിത്യകാരൻ ബന്യാമിൻ, സിനിമ സംവിധായകൻ ഡോ.ബിജു എന്നിവർ രക്ഷാധികാരികളായി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ചെയർമാനും, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ബി സതീഷ് കുമാർ ജനറൽ കൺവീനറും ജില്ലാ പ്രസിഡന്റ് സംഗേഷ് ജി. നായർ ട്രഷറാറുമായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.