1
പ്രതിഷേധ ധരണപി.ജെ കുര്യൻ ഉദ്ഘാടനം നിർവഹിക്കുന്നു.

മല്ലപ്പള്ളി : വികസന ജനക്ഷേമ പ്രവർത്തനങ്ങളെ സർക്കാർ പാടെ അവഗണിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ. കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയ കോമളം പാലത്തിന്റെ അപ്രോച്ച് റോഡിന് പകരമായി താൽക്കാലിക പാലവും സ്ഥിരമായി പുതിയ മേജർ പാലവും നിർമ്മിക്കുവാൻ നടപടി വേണമെന്നാവശ്യപ്പെട്ട് യു ഡി.എഫ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ നാലു മാസം പിന്നിട്ടിട്ടും കോമളം കടവിൽ താൽക്കാലിക പാലം പോലും നിർമ്മിക്കാത്തത് ഈ അനാസ്ഥയുടെ തെളിവാണെന്നും പി.ജെ കുര്യൻ കുറ്റപ്പെടുത്തി. നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചു പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി മുൻ എം.എൽ.എ ജോസഫ് എം പുതുശേരി, കുഞ്ഞു കോശി പോൾ ,അഡ്വ.വർഗീസ് മാമ്മൻ, വർഗീസ് ജോൺ,സജി ചാക്കോ, കോശി.പി.സഖറിയ, ലാലു ജോൺ, കെ.പി.മധുസൂദനൻ പിള്ള,രാജേഷ് ചാത്തങ്കേരി, എബി മേക്കരിങ്ങാട്ട് , രാജേഷ് സുരഭി, തോമസ് മാത്യു,എം.ജെ. ചെറിയാൻ , ജേക്കബ് കെ.ഇരണയ്ക്കൽ,പി.ജി.ദിലീപ്കുമാർ, വിനീത് കുമാർ, കെ.കെ.പ്രസാദ്, കെ.ജി. സാബു ,സൂസൻ തോംസൺ, പ്രമീള വസന്ത് മാത്യു , റെജി ചാക്കോ, റെജി പണിക്കമുറി, സാം പട്ടേരി, ജൂലി കാക്കാംപറമ്പിൽ , അമ്പിളി പ്രസാദ്, ഞാനമണി മോഹനൻ, ലൈല അലക്സാണ്ടർ, കെ.വി.രശ്മി മോൾ,ജോൺസൺ കുര്യൻ , തോമസ് തമ്പി എന്നിവർ പ്രസംഗിച്ചു.