suply
വടക്കടത്തുകാവിലെ സപ്ളൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഭദ്രദീപം കൊളുത്തുന്നു.

അടൂർ : വടക്കടത്തുകാവിൽ നവീകരിച്ച സപ്ളൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഒാൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ മന്ത്രി അഡ്വ.ജി.ആർ. അനിൽ അദ്ധ്യക്ഷതവഹിച്ചു. തുടർന്ന് വടക്കടത്തുകാവിലെ ഉദ്ഘാടന വേദിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർനിലവിളക്കുകൊളുത്തി. ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ ആദ്യവിൽപ്പന നിർവഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ. പി.ജയൻ, വാർഡ് മെമ്പർ രാജേഷ് ആമ്പാടി, മണ്ണടി പരമേശ്വരൻ, കെ.മോഹനൻ,രാജേഷ് മണക്കാല, അലക്സാണ്ടർ തോമസ്, സാംസൺ ഡാനിയേൽ, ലിജോ ജോൺ, രാജൻ സുലൈമാൻ ഡോ.സഞ്ജീവ് പട്ജോഷി , ജില്ലാ സപ്ളൈ ഒാഫീസർ എം.അനിൽ എന്നിവർ സംസാരിച്ചു.