കോന്നി: 42-ാംമത് സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് കോന്നി താലൂക്കിൽ തുടക്കമായി. 74 കോടി രൂപയാണ് കോന്നി താലൂക്കിൽ കണ്ടെത്തേണ്ട നിക്ഷേപം.ഫെബ്രുവരി 21 മുതൽ മാർച്ച്‌ 31 വരെയാണ് നിക്ഷേപ സമാഹരണ യജ്ഞം നടത്തുന്നത്. ചെങ്ങറ സർവീസ് സഹകരണ ബാങ്കിൽ നടന്ന യോഗത്തിൽ കോന്നി അസിസ്റ്റന്റ് രജിസ്റ്റാർ ബിന്ദു. എസ് താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ സന്തോഷ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. തോമസ് ജോണിന്റെ പക്കൽ നിന്നും ആദ്യ നിക്ഷേപം ബാങ്ക് പ്രസിഡന്റ്‌ ഏറ്റു വാങ്ങി. വൈസ് പ്രസിഡന്റ്‌ സജി, യൂണിറ്റ് ഇൻസ്‌പെക്ടർ ധന്യ, ബാങ്ക് ഭരണ സമതി അംഗങ്ങൾ, ബാങ്ക് സെക്രട്ടറി കെ.പി ശിവദാസ്, കെ.കെ വിജയൻ എന്നിവർ സംസാരിച്ചു.