hair
ഇരുവെള്ളിപ്ര സെൻ്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ക്യാൻസർ രോഗികൾക്കായി മുടി മുറിക്കുന്നു

തിരുവല്ല: ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ 17 വിദ്യാർത്ഥിനികളും അദ്ധ്യാപികയും കാൻസർ രോഗികൾക്ക് സ്വാന്ത്വനമേകാൻ സ്വന്തം മുടി മുറിച്ചുനൽകി. സ്കൂളിലെ നാഷണൽ സർവീസ് സ്കീം സംഘടിപ്പിച്ച കേശദാന ക്യാമ്പിൽ 25 പേരാണ് പങ്കെടുത്തത്. രക്ഷിതാക്കളായ മൂന്ന് വനിതകളും രണ്ട് പുരുഷൻമാരും പുറത്തുനിന്നെത്തിയ രണ്ട് വിദ്യാർത്ഥിനികളും ഇതിൽ ഉൾപ്പെടും. തൃശൂർ കേന്ദ്രമായി നിർദ്ധനരായ കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമ്മിച്ചു നൽകുന്ന സംഘടനയായ മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷനാണ് മുടി സംഭാവന നൽകിയത്. ഇതിനായി തിരുവല്ല ടച്ച് ആആൻഡ് ഗ്ലോയുടെ സഹകരണവും ലഭിച്ചു.കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു പുനക്കുളം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് തിരുവല്ല ക്ലസ്റ്റർ പി.എ.സി മെമ്പർ ആർ.മണികണ്ഠൻ, പ്രിൻസിപ്പൽ ജയാ മാത്യൂ, ഹെഡ്മാസ്റ്റർ ഷാജി മാത്യു, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ രാഖി കെ.ബാബു, വോളന്റിയർ അന്നാ സി. ബിജു എന്നിവർ നേതൃത്വം നൽകി.