അയിരൂർ: അയിരൂർ പുത്തേഴം ശ്രീ ശങ്കരോദയ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9ന് ശിവപുരാണ പാരായണം, 10ന് ഉച്ചപൂജ, ശ്രീഭൂതബലി, 10ന് നടക്കുന്ന ഇളനീർ ഘോഷയാത്ര തടിയൂർ കാവിൻമുക്ക് ശ്രീപാലോലികാവ് ദേവി ക്ഷേത്രത്തിൽ നിന്ന് ഇളനീർ പൂജിച്ച് കാട്ടുപുരയിടം മുളവേലിക്കുഴി മണ്ണൂർ മഠം ഭാഗം വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. 11ന് ഇളനീർ അഭിഷേകം, വൈകിട്ട് 5ന് നടതുറക്കൽ, 6.30ന് വിശേഷാൽ ദീപാരാധന, പുഷ്പാഭിഷേകം, രാത്രി 8ന് അത്താഴപൂജ, നടയടയ്ക്കൽ തുടർന്ന് 8.30ന് ഭജന എന്നിവ നടക്കും.