അടൂർ : വൈദ്യുതിചാർജ് വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സമിതിയംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു.അടൂർ മണ്ഡലം പ്രസിഡന്റ് ഷമീർ അടൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം നൗഷാദ് പഴകുളം, സെക്രട്ടറി അബ്ദുൽ സമദ് മണ്ണടി, കമ്മിറ്റി അംഗം ഷൈജു സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.