പത്തനംതിട്ട : യുക്രൈനിൽ അകപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് ചർച്ച നടത്തി. ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കേന്ദ്ര മന്ത്രിയുമായി സംസാരിക്കുന്നതിന് അവസരമൊരുക്കി.മുഴുവൻ വിദ്യാർത്ഥികളെയും എത്രയും വേഗം നാട്ടിൽ എത്തിക്കുന്നതിന് വേണ്ട സഹായം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.