കോന്നി: ക്രഷർ യൂണിറ്റുകളിൽ നിന്നും വരുന്ന ടോറസ് ലോറികൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. ഇന്നലെ കോന്നി പൊലീസ് സ്റ്റേഷന് സമീപം ടോറസ് ലോറി ഇടിച്ചു വൈദ്യുതി പോസ്റ്റ് തകർന്നു. വെള്ളിയാഴ്ച്ച കുപ്പക്കരയിലും ലോറി ഇടിച്ചു വൈദ്യുതി പോസ്റ്റ് തകർന്നിരുന്നു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.