പത്തനംതിട്ട: എം.ജി സർവകലാശാല യൂണിയൻ കലോത്സവം ഏപ്രിൽ ആദ്യവാരം പത്തനംതിട്ടയിൽ നടക്കും. സംഘാടക സമിതി രൂപീകരണയോഗം ഇന്ന് വൈകിട്ട് 4ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. സർവകലാശാല യൂണിയൻ ചെയർമാൻ വസന്ത് ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും.