27-cvc1
കൊടുമൺ കുളത്തിനാൽ അംഗണവാടിയിലേക്കുള്ള വഴി

കൊടുമൺ: കൊടുമൺ പഞ്ചായത്തിലെ 9-ാം വാർഡിലുള്ള കുളത്തിനാൽ അങ്കണവാടിയിലേക്കുള്ള വഴി താറുമാറായി. കൂർത്ത കല്ലുകളും ഉരുളൻ കല്ലുകളും നിറഞ്ഞ ഈ വഴിയിലൂടെ കയറ്റം കയറി വേണം അങ്കണവാടിയിലെത്താൻ. കുട്ടികളുമായി എത്തുന്ന അമ്മമാർ വീണ സംഭവും ഉണ്ടായിട്ടുണ്ട്. കുളത്തിനാൽ പി.സി.കോശി അങ്കണവാടിക്ക് മൂന്നുസെന്റ് സ്ഥലം സൗജന്യമായി നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് രണ്ടുസെന്റും കൂടി വാങ്ങി അവിടെ പുതിയ കെട്ടിടം പണിയണമെന്നാണ് അമ്മമാരുടെ ആവശ്യം.

.