റാന്നി: പെരുനാട് കാവനാൽ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച് ഒന്നിന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ ഏഴിന് അഷ്ടദ്രവ്യ ഗണപതിഹോമം, അഷ്ടാഭിഷേകം, 8ന് കൊടിമരച്ചുവട്ടിൽ അൻപോലി, പറയിടിയിൽ, 8.30ന് ശിവ പുരായണ പാരായണം, 9ന് ദേവി സന്നിധിയിൽ പൊങ്കാല, 10ന് സർപ്പത്തറയിൽ നൂറും പാലും, സർപ്പ പൂജ വൈകിട്ട് 6ന് ദീപകാഴ്ച, 6.30ന് ദീപാരാധന തുടർന്ന് കലശപൂജ, യാമ പൂജ, പുഷ്പാഭിഷേകം, തുടർന്ന് 11ന് മഹാ ശിവരാത്രി പൂജ എന്നിവ നടക്കും.