കോഴഞ്ചേരി : കുഴിക്കാല മെഴുവേലി റോഡിലെ കലുങ്ക് നിർമാണത്തിന്റെ ഭാഗമായി ഈ റോഡിൽ കൂടിയുളള ഗതാഗതം നാളെ മുതൽ രണ്ട് മാസത്തേക്ക് പൂർണമായി നിയന്ത്രിച്ചു. കുഴിക്കാല നിന്നും മെഴുവേലി പോകേണ്ട വാഹനങ്ങൾ കുഴിക്കാല മാർത്തോമ ചർച്ചിന് മുമ്പിലുളള കിടങ്ങന്നൂർ , കുഴിക്കാല റോഡ് വഴി വന്ന് മെഴുവേലി ഓർത്തഡോക്‌സ് പളളിക്ക് മുമ്പായി ഇടത്തേക്ക് തിരിഞ്ഞ് മെഴുവേലിയിലേക്കും തിരിച്ചു പോകണമെന്നും പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.