daily

പത്തനംതിട്ട : വേനൽച്ചൂടിൽ സഹജീവിസ്‌നേഹം ഉണർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ജില്ലയിലെ പൊലീസ്. ഇതിന്റെ ഭാഗമായി നടത്തുന്ന പറവയ്ക്ക് തണ്ണീർകുടം, ആഹാരം എന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാപൊലീസ് ആസ്ഥാനത്തെ തണൽ മരങ്ങളിൽ സ്ഥാപിച്ച തണ്ണീർ കുടങ്ങളിൽ ദാഹജലവും ഭക്ഷണവും ലഭ്യമാക്കി
ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ നിർവഹിച്ചു. ജില്ലാ പൊലീസ്, സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്‌സ്, എസ്.പി.സി മുൻ കേഡറ്റുകളുടെ കൂട്ടായ്മ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കാരുണ്യപ്രവർത്തനം നടത്തുന്നത്.