 
പന്തളം മങ്ങാരം എസ്. എൻ. ഡി. പി. ശാഖാ ഗുരുക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്ഠാ വാർഷികദിനത്തിൽ ശ്രീനാരായണ പ്രചാരണ രംഗത്ത് നൽകിയ സംഭാവന മാനിച്ച് പ്രകാശ് ഭവനത്തിൽ തങ്കച്ചനെ എസ്. എൻ. ഡി. പി. യോഗം പന്തളം യൂണിയനിലെ സെക്രട്ടറി ഡോ. എ. വി. ആനന്ദരാജ് ആദരിക്കുന്നു. യൂണിയൻ കൗൺസിലർമാരായ സുരേഷ് മുടിയൂർക്കോണം, ഉദയൻ പാറ്റൂർ, ശാഖാ പ്രസിഡന്റ് രക്‌നമണി സുരേന്ദ്രൻ, സെക്രട്ടറി രാജീവ് മങ്ങാരം, ദിവാകരൻ പല്ലവി, വിലാസിനി തങ്കപ്പൻ, ഗീതാറാവു എന്നിവർ സമീപം.