പന്തളം: പെരുമ്പുളിക്കൽ മന്നംനഗർ അമരാവതിയിൽ അബുകുമാറിന്റെയും മീന പി.കുറുപ്പിന്റെയും മക്കളായ ദേവുനാഥും ദേവദത്തും യുക്രൈയിനിൽ ബങ്കറി​ൽ അഭയംതേടി​. യുക്രൈനിലെ ഖർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് ഇരുവരും. കോളേജ് നൽകിയ താമസ സ്ഥലമായ മിർ ഹോട്ടലിലെ ബങ്കറിനുള്ളിൽ കഴിയുകയാണ് ഇവരും കൂട്ടുകാരും. റഷ്യൻ അതിർത്തിയിൽ യുദ്ധം നടക്കുന്ന സ്ഥലത്തുനിന്നും 40 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് ഇവർ താമസിക്കുന്നത്. ഇതുവരെ ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല. എന്നാൽ അതിർത്തിയ്ക്ക് അടുത്തുള്ള സ്ഥലത്തായതിനാൽ ഒഴിപ്പിക്കൽ ദൗത്യത്തിൽ പെട്ടെന്ന് പോരാനാകുമോയെന്ന ആശങ്കയിലാണ് ഇവർ.