പന്തളം: യുക്രൈനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടെന്നറിഞ്ഞ് പരിഭ്രമിച്ചിരുന്ന മാതാപിതാക്കളെയും ബന്ധുക്കളെയും സമാധാനിപ്പിച്ചുകൊണ്ട് മെഡിക്കൽ വിദ്യാർത്ഥിയായ സ്റ്റാൻലിയുടെ ഫോൺസന്ദേശമെത്തി . താമസസ്ഥലത്ത് കുഴപ്പമില്ലെന്നും കോളേജിൽ എല്ലാവരും സുരക്ഷിതരാണെന്നും പറഞ്ഞു.. കുരമ്പാല ചിത്രാ ആശുപത്രിക്ക് സമീപം തേരകത്തിനാൽ ഗിൽഗാൽ വില്ലയിൽ സജിയുടെയും ലിറ്റിയുടെയും മകനാണ് സ്റ്റാൻലി. യുക്രൈനിൽ വിന്നിറ്റ്‌സിയയിലെ വിന്നിറ്റ്‌സിയ കോളേജിലെ എം.ബി.ബി.എസ്. മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഇവർ താമസിക്കുന്നത് കോളേജിനോട് ചേർന്ന സ്ഥലത്തുതന്നെയാണെന്നും ഇതുവരെ പ്രശ്‌നങ്ങളില്ലെന്നും സ്റ്റാൻലി പറഞ്ഞു.