temple

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള പന്തീരായിരം വഴിപാടിനായുള്ള പടറ്റിക്കുല സമർപ്പണം പൂർത്തിയായി. ചൊവ്വാഴ്ചയാണ് പന്തീരായിരം വഴിപാട് നടക്കുന്നത്. നാനൂറോളം പടറ്റിക്കുലകളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഭക്തർ നടയിൽ സമർപ്പിച്ചത്. കുലകൾ ഇന്ന് പഴുക്കയ്ക്കിടും. പന്തീരായിരം വഴിപാടിനുള്ള പഴക്കുലകൾ വഹിച്ചുകൊണ്ടുള്ള നാമജപ ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ 7 ന് തുകലശ്ശേരി മഹാദേവക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. ഘോഷയാത്രയായി എത്തിക്കുന്ന പടറ്റിക്കുലകൾ മണ്ഡപത്തിൽ സമർപ്പിച്ച ശേഷം രാവിലെ 8 ന് നടക്കുന്ന പന്തീരടി പൂജാവേളയിലാണ് നിവേദിക്കുന്നത്. മാർച്ച് അഞ്ചിന് വൈകിട്ട് 5.35നും 6.05നും മദ്ധ്യേ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് കൊടിയേറും.