കോന്നി: മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ 2021-22 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിലെ ഗുണഭോക്താക്കൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ഷാജി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീജ പി നായർ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു എസ്‌ .പുതുക്കുളം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രജനീഷ് ഇടമുറിയിൽ, ഷീബ രതീഷ് , ആശ, രഞ്ജിത് ഇലക്കുളം, സെക്രട്ടറി വി.എൻ അനിൽ എന്നിവർ പങ്കെടുത്തു.