 
പത്തനംതിട്ട : പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മന്ത്രി വീണാജോർജ് നിർവഹിച്ചു. ആദ്യ പോളിയോ തുള്ളിമരുന്ന് ജില്ലാകളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ മകൻ മൽഹാറിനു നൽകിയാണ് മന്ത്രി പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് പുതിയ ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽ നിന്ന് 564 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടർ ഡോ ദിവ്യ. എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ജോൺ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി ലാലു, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിതാ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജൻ, പഞ്ചായത്ത് അംഗങ്ങളായ ഗീതു മുരളി, ബിജിലി പി ഈശോ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിത കുമാരി, ആശുപത്രി സൂപ്രണ്ട് ഡോ. എസ് പ്രതിഭ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. സന്ദീപ്, സ്റ്റേറ്റ് മാസ് എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എൻ. അജയ്, ആർ സി എച്ച് ഓഫീസർ ആർ.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.