 
മല്ലപ്പള്ളി :എസ്.എൻ. ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ യോഗത്തിന്റെ പേരിൽ സ്വന്തം കീശ വീർപ്പിക്കുവാൻ ശ്രമിച്ചവരാണെന്ന് യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ പറഞ്ഞു. മല്ലപ്പള്ളിയിൽ നടന്ന മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വനജ വിദ്യാധരൻ. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖ പ്രസംഗം നടത്തി. യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ .ജി ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, പ്രസന്നകുമാർ, മനോജ് ഗോപാൽ, സരസൻ റ്റി.ജെ,അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ രവീന്ദ്രൻ , വനിതാസംഘം പ്രസിഡന്റ് സുമാസജികുമാർ, സെക്രട്ടറി സുധാഭായ് ബ്രഹ്മാനന്ദൻ കുമാരി സംഘം കോർഡിനേറ്റർ ശോഭ ശശിധരൻ , യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമൻ , സെക്രട്ടറി സൂര്യകിരൺ വൈദികയോഗം സെക്രട്ടറി സുജിത്ത് ശാന്തി എന്നിവർ പ്രസംഗിച്ചു. മല്ലപ്പള്ളി 863 നമ്പർ ശാഖാ പ്രസിഡന്റ് ഗീരീഷ് മല്ലപ്പള്ളി സ്വാഗതവും സെക്രട്ടറി ഷൈലജ മനോജ് നന്ദിയും പറഞ്ഞു.