 
മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബാലോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർവഹിച്ചു. നിർമ്മൽ ജ്യോതി സ്കൂൾ മാനേജർ ഗോപാൽ കെ .നായർ ഭദ്ര ദീപം കൊളുത്തി. സമാപന സമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി .ജെ .ഫിലിപ്പ് വായന മത്സര വിജയികൾക്ക് കാഷ് അവാർഡ് വിതരണം നടത്തി. ജിനോയ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി കൗൺസിൽ സെക്രട്ടറി തോമസ് മാത്യു, ജില്ലാ കമ്മിറ്റി അംഗം ജോസ് കുറഞ്ഞൂർ, ബിന്ദു ചാത്തനാട്ട്, ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.