മല്ലപ്പള്ളി : എഴുമറ്റൂർ ഏലാം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 3ന് പറമ്പൂരില്ലത്ത് നിലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി മാർച്ച് 12ന് ആറാട്ടോടുകൂടി സമാപിക്കും. ഇന്നുമുതൽ മാർച്ച് 9 വരെ ശിവസ്വരൂപ ചാർത്തും- ദശാവതാരചാർത്തും നടക്കും. മാർച്ച് 3 മുതൽ 9 വരെ ഭാഗവത പാരായണവും നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.