പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ വിശകലനം ഉൾക്കൊള്ളുന്ന ഡയറക്ടറിയും എസ്.സി, എസ്.ടി സങ്കേതങ്ങളുടെ സമ്പൂർണ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സർവേയും തയ്യാറാക്കുന്നു. ഗ്രാമ പഞ്ചായത്തും പത്തനംതിട്ട കാതോലിക്കേ​റ്റ് കോളേജ് മലയാളം വിഭാഗവും സംയുക്തമായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കോളേജിലെ ഗവേഷണ വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും സർവേയിൽ പങ്കെടുക്കും. എസ്.സി, എസ്.ടി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, കൗൺസലിംഗ് ക്ലാസുകൾ എന്നിവ കമ്യൂണി​റ്റി എക്സ്​റ്റൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനംചെയ്തു. വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ കെ. എം. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡോ എം .എസ്. പോൾ, ഡോ.അനു, ജി ഹരികൃഷ്ണൻ , എം .വി. ഫിലിപ്പ്, വി. ശങ്കർ , നിഷ മനോജ്, രാഗി സനൂപ്, തങ്കമണി ,, മിനി റെജി, എം. കെ. മനോജ്, ജയകൃഷ്ണൻ, ആനന്ദവല്ലിയമ്മ, പ്രസീത രഘു , എം. മോനിഷ എന്നിവർ പ്രസംഗിച്ചു.