ചെങ്ങന്നൂർ: മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവ‌ർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച് ഒന്നിന് ആരംഭിക്കും. എസ്.എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ 67-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ സഹകരണത്തോടെയാണ് ഉത്സവം. ഒന്നിന് രാത്രി ദീപാരാധനയ്ക്കുശേഷം പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലും മേൽശാന്തി പി.തിരുമേനിയുടെ സഹ കാർമ്മികത്വത്തിലും കൊടിയേറ്റ് നടക്കും. അന്ന് രാവിലെ 5ന് പളളിയുണർത്തൽ, 5.15ന് നിർമ്മാല്യ ദർശനം, 5.30ന് അഷ്ടദ്രവ്യ സമേതം മഹാഗണപതിഹോമം, 6.30ന് ഉഷപൂജ, 8ന് പന്തീരടി പൂജയും അഘോര ജലധാരയും, ഭാഗവതപാരായണം, 8.15ന് പഞ്ചവിംശതി കലശാഭിഷേകം, 8.20ന് അഭിഷേകം, 8.30ന് മുഴുക്കാപ്പ്, 8.40ന് അലങ്കാരപൂജ, 8.50ന് പ്രസന്നപൂജ, 9ന് ശ്രീഭൂതബലി, 10.15ന് മഹാനിവേദ്യം, ശിവഹസ്രനാമപൂജ. 11ന് നടഅടയ്ക്കൽ, 11.30ന് കൊടിക്കൂറ, കൊടിക്കയർ, കൊടിമണിഘോഷയാത്ര. വൈകിട്ട് 5ന് നട അടയ്ക്കൽ, 6.45ന് ദീപാരാധന, ഭഗവത് ദീപക്കാഴ്ച, ചുറ്റുവിളക്ക്, സോപാനസംഗീതം, കൊടിയേറ്റ്, പറവഴിപാട്, 8ന് അത്താഴപൂജ, നൃത്തസന്ധ്യ, 10ന് നൃത്തനൃത്ത്യങ്ങൾ, രാത്രി 12ന് നെയ്യാട്ട്, ശിവരാത്രി പൂജ, അ‌‌ർ‌ദ്ധയാമ പൂജ എന്നിവ നടക്കും. തുടർന്നുളള ദിവസങ്ങളിൽ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ മാർച്ച് 3ന് രാത്രി 8ന് മേജർസെറ്റ് കഥകളി, 4ന് രാവിലെ 11ന് സർപ്പങ്ങൾക്ക് നൂറും പാലും, രാത്രി 8ന് ഡോ. എം.എം ബഷീറിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. 5ന് വൈകിട്ട് 4ന് ശീതങ്കൻ തുളളൽ, 5ന് അക്ഷയ നെയ് വിളക്ക്, 6.30ന് പ്രതീകാത്മക കെട്ടുകാഴ്ച, രാത്രി 9.15ന് പളളിവേട്ട പുറപ്പാട്, പൂജ, 9.45ന് പളളിവേട്ട തിരിച്ചുവരവ്, ദീപക്കാഴ്ച, 6ന് വൈകിട്ട് 4ന് ചാക്യാർകൂത്ത്, 6ന് ആറാട്ടുപൂജ, 8ന് ആറാട്ടുവരവ്, സേവ, കൊടിയിറക്ക്, രാത്രി 10ന് ഭരതനാട്യ സന്ധ്യ എന്നിവ നടക്കും.