തിരുവല്ല: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന സൗര പുരപ്പുറ സോളാർ പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷൻ ഇന്ന് രാവിലെ 10മുതൽ 4വരെ തിരുവല്ല മിനി വൈദ്യുതി ഭവനിൽ ഉണ്ടായിരിക്കും. എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും പങ്കെടുക്കാം. 2--3 കിലോവാട്ട് വരെ 40% സബ്സിഡിയും, 3-10കിലോവാട്ട് വരെ 20% സബ്സിഡിയും ലഭിക്കും. രജിസ്ട്രേഷൻ സമയത്ത് ഒ.ടി.പി വരുന്നതിനാൽ രജിസ്റ്റേർഡ് മൊബൈൽ നമ്പർ കൂടി ഉപഭോക്താക്കൾ കൊണ്ടുപോകണം.