ചെങ്ങന്നൂർ: വല്ലന മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും മഹാശിവ ജലധാരയും മാർച്ച് 1ന് നടക്കും. രാവിലെ 5.30ന് നടതുറക്കൽ, നിർമ്മാല്യദ‌ർശനം, ഉഷപൂജ, ഗണപതിഹോമം, 8ന് പന്തീരടിപൂജ, 8.30ന് ശിവപുരാണ പാരായണം, 9ന് മഹാമൃത്യുഞ്ജയ ഹോമം, 11ന് മഹാശിവജലധാര, 11.30ന് മഹാകിരാത മൂർത്തിപൂജ, അഘോര ശത്രുസംഹാരപൂജ, ഉമാമഹേശ്വര പൂജ, ഉച്ചപൂജ, 1ന് അന്നദാനം, വൈകിട്ട് 5ന് പഞ്ചാക്ഷരീ മന്ത്രജപം, 6.30ന് കളഭച്ചാർത്തോടുകൂടി ദീപാരാധന, ദീപക്കാഴ്ച, 7ന് ഭഗവതിസേവ, 11.30 മുതൽ യാമപൂജ എന്നിവ നടക്കും. പൂജകൾക്ക് വല്ലന മോഹനൻ തന്ത്രി, കൗസ്തുഭം മഹേഷ് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.