ചെങ്ങന്നൂർ: പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും ആല ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വയംതൊഴിൽ സംരംഭകത്വ ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സന്തോഷ് സൈമൺ അദ്ധ്യക്ഷത വഹിച്ചു. ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗം എച്ച്.ഒ.ഡി പ്രൊഫ. അലക്സ് മാത്യു, പഞ്ചായത്ത് പ്രസിഡന്റ് മുരളീധരൻ പിള്ള, കോളേജ് ചെയർപേഴ്സൺ മറിയാമ്മ ജോർജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. മനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അലീന വേണു , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി വർഗീസ്, അംഗങ്ങളായ സാമുവൽകുട്ടി, രാജീവ്, അനൂപ്, ശരണ്യ, അനീഷ എന്നിവർ പ്രസംഗിച്ചു. എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാലയിൽ പ്രൊഫ. അജിത്ത് പ്രസാദ് ക്ലാസുകൾ നയിച്ചു . ആല പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ മുപ്പതോളം വനിതകൾക്കാണ് ഇൻവെർട്ടർ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം ലഭിച്ചത്. അക്കാദമികമായി മുന്നേറുന്നതിനൊപ്പം സമൂഹത്തിന് വേണ്ട അടിസ്ഥാന സാങ്കേതിക പരിശീലനം കൊടുക്കാൻ കോളേജ് സന്നദ്ധമാണെന്ന് പ്രിൻസിപ്പൽ ഡോ. സന്തോഷ് സൈമൺ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 9744807333