1
കോട്ടാങ്ങലിൽ പടർന്ന കാട്ടുതീ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് അണക്കുന്നു.

മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിലെ ഉറുമ്പനാകുളം മലങ്കോട്ട ഭാഗങ്ങളിൽ എട്ട് ഏക്കറോളം വരുന്ന പറമ്പിൽ തീ പടർന്നു. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളാണിത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം .റാന്നിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. ആയിരത്തിൽ പരം വാഴകളും കൈതക്കൃഷിയും, അടിക്കാടുകളും, കശുമാവും കത്തിനശിച്ചു.