കടമ്പനാട് : കടമ്പനാട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത് ഭരണ നേട്ടമാണെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രചരണം വാസ്തവ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് കോൺഗ്രസ് മണ്ണടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ പഞ്ചായത്ത് ഭരണകാലത്ത് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലാബ് ടെക്നിഷ്യൻ , നഴ്സ് എന്നിവരെ നിയമിക്കുകയും ചെയ്തിരുന്നു .പ്രസിഡന്റ് മണ്ണടി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു.