അടൂർ : ഏറത്ത് പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ ഉദയൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഷീനാ രാജൻ, ശ്രീജ കുമാരി , പി.ബി ബാബു, അനിതകുമാരി , മറിയാമ്മ തരകൻ ,അനിൽ പൂതക്കുഴി,രാജേഷ് അമ്പാടി, സൂസൻ ശശികുമാർ , ലക്ഷ്മി ഡി, രാജേഷ് മണക്കാല, അനീഷ് രാജ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.