കൊടുമൺ : സംസ്ഥാനത്തെ പ്ലാന്റേഷൻ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പള വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് കെ. പി. സി. സി. സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളിൽ ആവശ്യപ്പെട്ടു. പ്ലാന്റേഷൻ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (ഐ. എൻ. ടി. യു. സി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജനറൽ സെക്രട്ടറി ആനന്ദകുമാർ ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ഐ. എൻ. ടി. യു. സി. ജില്ലാ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ , എം. നായർ , കെ. തുളസീധരൻ , ബിജു മാത്യൂ , രാജേന്ദ്ര പൈ, ബി മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു