പന്തളം:പന്തളം മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ പഞ്ചാക്ഷരി ലേഖന യജ്ഞം നടക്കും.ക്ഷേത്രത്തിൽ നിന്നുനൽകുന്ന ചെറിയ ബുക്കിൽ ഭക്തർ പഞ്ചാക്ഷരീ മന്ത്രം എഴുതി സമർപ്പിക്കും. തന്ത്രിയുടെ നിർദ്ദേശമനുസരിച്ച് മേൽശാന്തിയുടെ കാർമ്മികത്വത്തിൽ അടുത്ത ദിവസം നദിയിൽ നിമഞ്ജനം ചെയ്യും. ശിവപുരാണ പാരായണം, പാലഭിഷേകം എന്നിവ നടക്കും.വൈകിട്ട് 6.30 ന് ദീപക്കാഴ്ച. രാത്രി 10 ന് കോട്ടയം ശ്രീകലാരംഗം അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളി, രാത്രി 12 ന് ശിവരാത്രി പൂജ .