പന്തളം: പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപമുള്ള മൃഗാശുപത്രി പരിസരത്ത് ജീവനക്കാരി ഉണങ്ങിയ ഇലകൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്ന് തീ പടർന്നു. സമീപത്തെ ഗുൽമോഹർ മരത്തിന്റെ ഉണങ്ങിയ ശിഖരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. 11 കെ .വി ഇലക്ട്രിക് ലൈൻ സമീപത്തുകൂടി പോകുന്നുണ്ട്. അടൂരിൽ നിന്ന് അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ റെജി കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന തീയണച്ചു. ഇന്നലെ രാവിലെ പത്തിനാണ് സംഭവം. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ. സിയാദ്, വി.പ്രദീപ്, ലിജി കുമാർ, രഞ്ജിത് . ആർ, പ്രജോഷ് . വി.എ., കെ.എസ്. രാജേഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു