sndp
യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയന്റെ ഉപഹാരം യോഗം ജനറൽ സെക്രട്ടറിക്ക് കൈമാറുന്നു

പത്തനംതിട്ട: എസ്. എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറിയായും എസ്.എൻ. ട്രസ്റ്റ് സെക്രട്ടറിയായും ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ വെള്ളപ്പാള്ളി നടേശനെ യൂത്ത് മൂവ്മെന്റ് , വനിതാസംഘം പത്തനംതിട്ട യുണിയൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ആദരിച്ചു. എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യുണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യുണിയൻ കൗൺസിൽ അംഗങ്ങളായ എസ്. സജിനാഥ്, പി.സലിംകുമാർ, പി.കെ. പ്രസന്നകുമാർ, മൈക്രോഫിനാസ് കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ദിവ്യ എസ്. എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷീബ സത്യൻ, കോമളം മുരളിധരൻ, പുഷ്പ ഷാജി, സ്മിത മനോഷ്, അജിത രതീപ്, ശാന്തമ്മ സദാശിവൻ, ഗീത സദാശിവൻ, സരോജിനി സത്യൻ, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ശ്രീജു സദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അജേഷ്‌കുമാർ. വി.ബി, കൺവീനർ ഹരിലാൽ.എസ്, സൈബർ സേന ജില്ലാ ചെയർമാൻ മനുരാജ്, യൂത്ത് മൂവ്മെന്റ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബുരാജ്, സുനിൽ.സി, അജേഷ് എസ്. കുമാർ, അനീഷ് കണ്ണൻമല എന്നിവർ പങ്കെടുത്തു.