പത്തനംതിട്ട : ബന്ധുക്കളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഏനാത്ത് നെടുമൺ മാങ്കൂട്ടം പള്ളിയയ്യത്തു വീട്ടിൽ രാജു (29) ആണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്. 2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു പീഡനം. . അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ് .ഐ ടി .സുരേഷ്, എസ്. സി.പി. ഒ കിരൺ, സി. പി. ഒ മനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.