ചെങ്ങന്നൂർ: ശാസ്താംകുളങ്ങര നരസിംഹക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 7.50ന് കൊടിയേറ്റ്. 10ന് നവകവും ഉപദേവതകൾക്കു കലശാഭിഷേകവും, കാവിൽപൂജ, നൂറുംപാലും, ഉച്ചയ്ക്ക് അന്നദാനം , വൈകിട്ട് സമൂഹ സഹസ്രനാമജപം. നാളെ വൈകിട്ട് ഗരുഢവാഹനം എഴുന്നെള്ളത്ത്.
വിവിധ ദിവസങ്ങളിൽ ഉത്സവബലി ദർശനം, ശ്രീഭൂതബലി, സമ്പ്രദായ ഭജൻസ്, കാഴ്ചശ്രീബലി, തിരുവാതിരക്കളി, സേവ, നൃത്താർപ്പണം . മാർച്ച് 8ന് രാത്രി അവാർഡ് വിതരണം. തുടർന്ന് മൂകാംബിക ദേവഗായകന്റെ സംഗീതസദസ്. ആറാട്ടുദിനമായ 9ന് 2.30 ന് ആറാട്ടെഴുന്നെള്ളത്ത്, വൈകിട്ട് നാദസ്വരക്കച്ചേരി, രാത്രി നാമജപലഹരി, ആറാട്ടുവരവ്, ആറാട്ടുവിളക്ക്, കൊടിയിറക്ക്,വലിയകാണിക്ക.