റാന്നി; 76-ാമത് റാന്നി ഹിന്ദു മഹാസമ്മേളനം സമാപിച്ചു. മാതാ അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാരവർമ്മ അദ്ധ്യക്ഷത വഹിച്ചു.
മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി., പ്രമോദ് നാരായൺ എം.എൽ.എ, പന്തളം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി പി.എൻ.നാരായണ വർമ്മ, പരിഷത്ത് ഭാരവാഹികളായ എ.എൻ.ബാലൻ,കെ.ഗോപാലകൃഷ്ണക്കുറുപ്പ്, കെ.കെ.ഭാസ്‌കരൻ നായർ എന്നിവർ പ്രസംഗിച്ചു. കാഷ് അവാർഡുകൾ പരിഷത്ത് പ്രസിഡന്റ് പി.എൻ.നീലകണ്ഠൻ നമ്പൂതിരിയും സമ്മാനങ്ങൾ മുൻ സെക്രട്ടറി എൻ.എസ്.രാമചന്ദ്രൻ നായരും വിതരണം ചെയ്തു.സ്വാമി പൂർണാമൃതാനന്ദപുരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാ സർവൈശ്വര്യ പൂജയും നടന്നു.