തി​രുവല്ല : കല്ലുങ്കൽ ചാണി​ക്കാവ് ഭദ്രകാളി​ ക്ഷേത്രത്തി​ലെ പടയണി​ മഹോത്സവം ഇന്ന് ആരംഭി​ക്കും. രാവിലെ ആറി​ന് അഖണ്ഡനാമജപം, 10.30 നും 11നും മദ്ധ്യേ കൊടി​യേറ്റ്. നാലി​ന് വൈകി​ട്ട് 5.15ന് മലയി​ത്ര ദേവീക്ഷേത്രത്തി​ലേക്കുള്ള എഴുന്നെള്ളി​പ്പ് നടക്കും. ആറി​ന് രാത്രി​ 9ന് പടയണി​ . ഏഴി​ന് രാവി​ലെ 9.15ന് പൊങ്കാല, വൈകി​ട്ട് 7ന് ശ്രീവല്ലഭ ക്ഷേത്രത്തി​ൽ നി​ന്ന് താലപ്പൊലി​ വരവ്.