
അടൂർ: നഗരസഭയിലെ വനിതാ ജീവനക്കാരിയെ സി.പി.എം കൗൺസിലർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി അടൂർ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ് ഗോപൻ മിത്രപുരത്തിന്റെ അദ്ധ്യക്ഷതയിൽ എസ്. സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ സജി മഹർഷിക്കാവ്, അരുൺ താന്നിക്കൽ, രവീന്ദ്രൻ മാങ്കൂട്ടം, ആർ ജിനു, എസ് വേണുഗോപാൽ, വിനോദ് വാസുദേവൻ, വിനീത് കൈലാസം, അഖിൽ ചന്ദ്രൻ,സാംകുട്ടി, വേണു കുറുപ്പ്,മഹേഷ് ജി,ശ്യാം, തോമസ് ജോർജ്, സിയാദ്, ഹരികുമാർ എന്നിവർ സംസാരിച്ചു.