അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് നടക്കും. രാവിലെ 8 മുതൽ അണ്ഡനാമയജ്ഞം, വൈകിട്ട് 5.30 ന് ശിവരാത്രി മഹാസമ്മേളനവും പ്രതിഭാസംഗമവും മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് വികാസ് ടി. നായർ അദ്ധ്യക്ഷതവഹിക്കും. തൃദീയ ശിവരാത്രി പുരസ്കാരം ഇടയ്ക്കാകലാകാരൻ ഞരളത്ത് ഹരിഗോവിന്ദന് മന്ത്രി നൽകും. സംഘം സെക്രട്ടറി അഖിൽകുമാർ, ഖജാൻജി ബി. വിജയൻ, വൈസ് പ്രസിഡന്റ് പ്രശാന്ത് ചന്ദ്രൻപിള്ള, സി. ജയചന്ദ്രൻ എന്നിവർ പ്രസംഗിക്കും.വൈകിട്ട് 7 മുതൽ ഭജന, 7.30 മുതൽ പ്രാസാദശുദ്ധിക്രിയകൾ, 8 മുതൽ മേഘരമേശിന്റെ സംഗീത സദസ്, രാത്രി 10 മുതൽ ശിവരാത്രിപൂജ, രാത്രി 10.45 മുതൽ മേജർസെറ്റ് കഥകളി.