1
പ്രക്ഷേഭപരിപാടി കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയ അംഗം പ്രൊഫ.പി.ജെ കുര്യൻ ഉത്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : താലൂക്കിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലും മല്ലപ്പള്ളി കെ. എസ്. ആർ. ടി. സി. ഡിപ്പോയിലെ വർക്ക് ഷോപ്പ് നിറുത്തലാക്കിയതിലും പ്രതിഷേധിച്ച് സമരപരിപാടികൾ ആരംഭിക്കുവാൻ കോൺഗ്രസ്‌ ബ്ലോക്ക്‌ നേതൃയോഗം തീരുമാനിച്ചു.

കെ. എസ്. ആർ. ടി. സി. ഡിപ്പോയിലെ മുഴുവൻ വർക്ക്‌ ഷോപ്പ് ജീവനക്കാരെയും സ്ഥലം മാറ്റിയിരിക്കയാണ്. ഇതുകാരണം ബസുകളുടെ ചെറിയ തകരാർ പോലും പരിഹരിക്കുന്നതിന് പത്തനംതിട്ടയിൽ നിന്ന് മെക്കാനിക്ക് വരേണ്ട അവസ്ഥയാണ്. ഇത് ഡിപ്പോയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ ശുദ്ധജല പദ്ധതി ഉടൻ യാഥാർത്ഥ്യമക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ. പി. സി. സി. രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി. ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി. പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. റെജി തോമസ്, മാത്യു ചാമത്തിൽ, കോശി പി. സക്കറിയ, ലാലുതോമസ്, പി. ജി. ദിലീപ് കുമാർ, ഇ. കെ. സോമൻ, ചെറിയാൻ വർഗീസ്, എം. കെ. സുഭാഷ് കുമാർ, റ്റി. ജി. രഘുനാഥപിള്ള, സജി പൊയ്ക്കുടിയിൽ, മാന്താനം ലാലൻ, എം. ജെ. ചെറിയാൻ, മണിരാജ് പുന്നിലം, രാജേഷ് സുരഭി, ബിനു ഗോപാൽ, അഡ്വ. സി. റ്റി. ശശി, സുനിൽ നിരവുപുലം, കെ. ജി. സാബു, കെ. കെ. പ്രസാദ്, സാജൻ എബ്രഹാം, പി. എം. റെജി മോൻ, അഖിൽ ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു. മല്ലപ്പള്ളി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റെജി പണിക്കമുറിയെ യോഗം അനുമോദിച്ചു.