കോന്നി: പുനലൂർ - മൂവാറ്റുപുഴ റോഡ് വികസനവുമായി ബന്ധപ്പെട്ടുണ്ടായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്.റോജി ഏബ്രഹാമും, പഞ്ചായത്ത് അംഗം ആനി സാബുവും എലിയറക്കൽ ജംഗ്ഷനിൽ സത്യാഗ്രഹം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി.ടി.അജോമോൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ദേവകുമാർ,ശോഭ മുരളി,ഫൈസൽ പി എച്ച്‌ ,തോമസ് കാലായിൽ,ജോസഫ് വി പി,രെഞ്ചു മഹേഷ്, സിന്ധു സന്തോഷ്, ലീലാമണി എന്നിവർ സംസാരിച്ചു.