മല്ലപ്പള്ളി : കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയോരത്ത് കീഴ് വായ്പൂര് പൊലീസ് സ്റ്റേഷന് സമീപത്തായി എത്തിച്ചേരുന്ന പാറക്കടവ് പാലത്തിന്റെ നിർമ്മാണം പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. 2017 സെപ്റ്റംബർ മാസം ഒമ്പതിന് റോഡ് വികസന ബോർഡ് രൂപകൽപന ചെയ്ത ഡിസൈൻ പ്രകാരം 9.35 കോടിയാണ് പദ്ധിച്ചെലവ്. പദ്ധതി നിർവഹണത്തിനായി സംസ്ഥാന സർക്കാറിൽ നിന്നും കിഫ്ബി പദ്ധതി പ്രകാരം 7.83.41. 245 കോടി രൂപയ്ക്ക് അനുമതി ലഭിക്കുകയും ടെൻഡർ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അഞ്ച് തവണ ടെൻഡർ നടപടി പൂർത്തികരിച്ചിട്ടും ഒരാൾ മാത്രമാണ് പങ്കെടുത്തത്. ഓഗസ്റ്റ് മാസം 18നാണ് അവസാന ടെൻഡർ നടപടി നടന്നത്. മണിമലയാറിനു കുറുകെ പാറക്കടവിൽ നിന്നും പരിയാരം കരയിലേക്ക് 112 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് പാലത്തിന് നിർമ്മാണ പ്രവർത്തികൾ ഉദ്ദേശിച്ചിരുന്നത്. പരിയാരം കരയിലേക്ക് 155 മീറ്ററും കീഴ് വായ്പൂരിലേക്ക് 11.30 മീറ്റർ അപ്രോച്ച് റോഡും നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു. അഞ്ച് വർഷം പൂർത്തിയാകാറായിട്ടും പദ്ധതി കടലാസിൽ ഒതുങ്ങിയതല്ലാതെ നടപടികൾ തുടങ്ങാത്തതിൽ ശക്തമായ പ്രതിക്ഷേധത്തിലാണ് പ്രദേശവാസികൾ.
നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്ഥീകരിക്കണം
(നാട്ടുകാർ)
.........................
5 പൂർത്തിയായിട്ടും പദ്ധതി കടലാസിൽ
..........................................................................
-കരാർ ഏറ്റെടുക്കാൻ ആളില്ല
-കിഫ്ബി ഫണ്ടിൽ നിന്നും 7.83.41. 245 കോടി അനുമതി ലഭിച്ചു
-112 മീറ്റർ നീളവും 11 മീറ്റർ വീതി
.........................
പരിയാരം കരയിലേക്ക് 155 മീറ്ററും കീഴ് വായ്പൂരിലേക്ക് 11.30 മീറ്റർ
അപ്രോച്ച് റോഡും നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു