rr
നിർധന കുടുംബങ്ങൾക്കുള്ള ഒൻപതാം ഘട്ടം സഹായ വിതരണം റഷീദ് ആനപ്പാറ നിർവഹിക്കുന്നു

പത്തനംതിട്ട: കേരള ജനവേദി സംസ്ഥാന പ്രസിഡന്റും സാമൂഹ്യപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെയും പഠനോപകരണങ്ങളുടെയും ഒമ്പതാം ഘട്ട വിതരണം നടന്നു.

മനുഷ്യനെ സാമൂഹ്യജീവിയാക്കിയത് ബുദ്ധി മാത്രമല്ലെന്നും വികസനവും സംസ്‌കാരവും ഉണ്ടായത് സാമൂഹികതയിലൂടെയാണെന്നും റഷീദ് പറഞ്ഞു. ആർ.സുശീല അദ്ധ്യക്ഷത വഹിച്ചു. വിജയമ്മ, പൊന്നമ്മ, ശോഭനകുമാരി, രാധ, രമണി, വസന്ത, ഗൗരിയമ്മ എന്നിവർ പ്രസംഗിച്ചു.