പത്തനംതിട്ട: ക്ഷേത്രങ്ങളിൽ ഇന്ന് മഹാശിവരാത്രി ആഘോഷം. ചേരമർ സംഘം നന്നുവക്കാട് ശാഖയുടെയും മഹാദേവർ ക്ഷേത്രം ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തിൽ ശിവരാത്രി ആഘോഷം ഇന്ന് തുടങ്ങും. പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6.30ന് മഹാമൃത്യുഞ്ജയ ഹോമം. തുടർന്ന് ഉഷപൂജ, ശ്രരുദ്രജപം. എട്ടിന് അൻപൊലി സമർപ്പണം. തുടർന്ന് കളഭാഭിഷേകം. വൈകിട്ട് ആറിന് നിറമാല. രാത്രി ഒൻപതിന് ഭജന.
പേഴുംപാറ മഹാഗുരുദേവ ക്ഷേത്രത്തിൽ നവഗ്രഹ ശാന്തിഹോമം, ഇളനീർ അഭിഷേകം, കലശാഭിഷേകം തുടങ്ങിയവ നടക്കും. തന്ത്രി വാസുദേവൻ മെഴുവേലി മുഖ്യകാർമ്മികത്വം വഹിക്കും.